സി.എം ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു

By :  Sub Editor
Update: 2024-12-27 11:00 GMT

ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിലെ വിഷ ചികിത്സ ടീം

ചെര്‍ക്കള: ചെര്‍ക്കള സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയിലെ പാമ്പ് വിഷ ചികിത്സാ യൂണിറ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലാ ആസ്പത്രിയില്‍ നിന്നും റഫര്‍ ചെയ്ത ഉഗ്രവിഷമുള്ള അണലി കടിച്ച് ഓക്‌സിജന്‍ ആവശ്യമുള്ള രോഗിയെ ചികിത്സാ യൂണിറ്റിലെ ഡോക്ടര്‍മാരുടെ സംഘം ചികിത്സിച്ചു ഭേദമാക്കി. സാധാരണ അത്യാസന്ന നിലയിലുള്ള കേസുകള്‍ ചികിത്സിച്ച് ഭേദമാക്കുന്നത് ശ്രമകരമായ ജോലിയും രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വരികയും ചെയ്യുമ്പോഴാണ് മൂന്ന് ദിവസം കൊണ്ട് ആസ്പത്രിയിലെ മെഡിക്കല്‍ ടീം നേട്ടം കൈവരിച്ചത്. ഫിസിഷ്യനും ക്രിറ്റിക്കല്‍ കെയര്‍ വിദ്ഗധനുമായ ഡോ. മൊയ്തീന്‍ ജാസിര്‍ അലിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സ പൂര്‍ത്തിയാക്കി രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. വിവിധതരം വിഷപ്പാമ്പ് കടി കേസുകള്‍ ഇവിടെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. ഡോ. നാഗമണി നമ്പ്യാര്‍, ഡോ. അഫ്രീന്‍, ഡോ. മുബഷിറ തുടങ്ങിയവര്‍ മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു.



Similar News