കുമ്പളയിലെ ഓട്ടോസ്റ്റാന്റ് പ്രശ്‌നം; ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

By :  Sub Editor
Update: 2024-12-13 09:46 GMT

കുമ്പള ഓട്ടോസ്റ്റാന്റ്

കുമ്പള: കുമ്പളയിലെ ഓട്ടോസ്റ്റാന്റ് പ്രശ്നം പഞ്ചായത്ത് ഭരണ സമിതി കൈയൊഴിയുന്നുവെന്നാരോപിച്ച് ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണി മുടക്കുന്നു. കുമ്പള ടൗണില്‍ നാല് ഓട്ടോ സ്റ്റാന്റുകളാണുള്ളത്. 350ല്‍പരം ഓട്ടോറിക്ഷകളാണുള്ളത്. പലപ്പോഴും സ്റ്റാന്റില്‍ ഓട്ടോകള്‍ നിറഞ്ഞാല്‍ റോഡരികില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ഇതിന്റെ പേരില്‍ പൊലീസും എം. വി.ഡിയും സാധാരണയായി പിഴ ചുമത്തി ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി. ഇതുകാരണം ബാങ്ക് വായ്പ മുടങ്ങുന്നുണ്ട്. പുതിയ ഓട്ടോസ്റ്റാന്റ് അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ പഞ്ചായത്ത് അധികൃതരുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഒരാഴ്ച മുമ്പ് കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇന്നലെ പഞ്ചായത്ത് അധികൃതര്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ ഓട്ടോസ്റ്റാന്റിന്റെ ബോര്‍ഡ് വെക്കാന്‍ ശ്രമിച്ചെങ്കിലും ചില വ്യാപാരികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തിരിച്ചു പോവുകയായിരുന്നു.

Similar News