അഡൂര്‍ തലപ്പച്ചേരിക്ക് സമീപം വനത്തില്‍ ആന ചരിഞ്ഞ നിലയില്‍

By :  Sub Editor
Update: 2025-01-27 09:53 GMT

അഡൂര്‍: തലപ്പച്ചേരിക്ക് സമീപം കര്‍ണാടക വനത്തില്‍ ഒറ്റയാനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെര്‍ക്കള-അഡൂര്‍ സംസ്ഥാന പാതയിലെ തലപ്പച്ചേരിയില്‍ നിന്നും 20 മീറ്റര്‍ മാറി കര്‍ണാടക വനത്തിലെ ഗുഡ്ഡടുക്കയിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സുള്ള്യ റേഞ്ചിലെ മണ്ടക്കോല്‍-കന്യാന സംരക്ഷിത വനമേഖലയിലാണ് ആനയുടെ ജഡം നാട്ടുകാര്‍ കണ്ടത്. കാട്ടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് വിറക് ശേഖരിക്കാന്‍ പോയ തൊഴിലാളികളാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കേരള, കര്‍ണാടക വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ആനയുടെ ശരീരത്തില്‍ മുഴുവന്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്ക് സംഭവിച്ചതാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ണ്ണാടക വെറ്ററിനറി അധികൃതര്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി വനത്തിനുള്ളില്‍ സംസ്‌കരിക്കുമെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. മുളിയാര്‍, കാനത്തൂര്‍, അഡൂര്‍ പാണ്ടി മേഖലയില്‍ കര്‍ഷകര്‍ക്ക് ഭീഷണിയായിരുന്ന ആനയാണ് ചരിഞ്ഞതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Similar News