തെരുവ് നായ്ക്കൂട്ടം ഓടിച്ച പന്നി അഞ്ച് കടകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചു

Update: 2024-12-26 11:13 GMT

സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ പന്നി

കുമ്പള: തെരുവ് നായ്ക്കൂട്ടം ഓടിച്ച പന്നി സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം അഞ്ച് കടകളില്‍ കയറി സാധങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്ത് റോഡരികില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിനിടെ പന്നിയെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ഓടിക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടിയ പന്നി സ്‌കൂള്‍ റോഡിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് കയറുകയും ആള്‍ക്കാരെ കണ്ട ഉടനെ പന്നി തലങ്ങും വിലങ്ങും ഓടുകയുമായിരുന്നു. അതിനിടെ ചില സാധനങ്ങള്‍ താഴെ വീണ് നശിക്കുകയും ചെയ്തു. ഇവിടെ നിന്ന് പുറത്തേക്കോടിയ പന്നി മറ്റൊരു കടയില്‍ കയറിയതിനെ തുടര്‍ന്ന് 25ല്‍ പരം മുട്ടകള്‍ താഴെ വീണ് നശിച്ചു.

പിന്നിട് മൂന്ന് കടകളില്‍ കയറിയ പന്നി ഇവിടെയും സാധനങ്ങള്‍ നശിപ്പിച്ചു. പിന്നിട് പൊലീസ് സ്റ്റേഷന്‍ റോഡില്‍ കൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

Similar News