തൂങ്ങിമരണം തത്സമയം പെണ്‍സുഹൃത്തിനെ കാണിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

Update: 2024-12-20 10:26 GMT

ഹൊസങ്കടി: തൂങ്ങി മരിക്കുന്നത് തത്സമയം മൊബൈലിലൂടെ പെണ്‍ സുഹൃത്തിനെ കാണിച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയും ഹൊസങ്കടി ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ഹോട്ടലില്‍ ജീവനക്കാരനുമായ നൂര്‍ അലി (21) യാണ ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചത്. ഉത്തര്‍പ്രദേശിലെ 19 കാരിയുമായി നൂറുലി പ്രണയത്തിലായിരുന്നു. പെണ്‍ സുഹൃത്തിന്റെ കുടുംബം നൂര്‍ അലിയുമായുള്ള വിവാഹത്തെ എതിര്‍ത്തിരുന്നു. വ്യാഴാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിക്കുന്ന ദൃശ്യം നൂര്‍ അലിയുടെ മൊബൈലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് തത്സമയം കാണിച്ചു കൊടുക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Similar News