ഡല്‍ഹി : ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 70 മണ്ഡലങ്ങളിലേക്ക് ഫെബ്രുവരി 5ന് തിരഞ്ഞെടുപ്പ് നടക്കും . ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടപടികളെല്ലാം ഫെബ്രുവരി 10 ഓടെ പൂര്‍ത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകള്‍ ഒരുക്കും. തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മില്‍ക്കിപൂരിലും ഫെബ്രുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും.
നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. 1.55 കോടി വോട്ടര്‍മാരില്‍ 84,49,645 പുരുഷ വോട്ടര്‍മാരും 71,73,952 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. കഴിഞ്ഞ തവണ 70ല്‍ 63 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടിയും ഏഴ് സീറ്റ് ബിജെപിയും ആണ് നേടിയത്. ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നത് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.