ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ലേ ? ഇല്ലെങ്കില്‍ പണി കിട്ടും..
അവസാന തീയതി..
പുതിയ സ്ഥലങ്ങളിലേക്ക് മാറിയവരോ അല്ലെങ്കില്‍ മേല്‍വിലാസം മാറ്റിയവരോ ആണോ നിങ്ങള്‍ ? .എങ്കില്‍ ഉടനെ നിങ്ങളുടെ ആധാറില്‍ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. 10 വര്‍ഷം മുമ്പേ ആധാര്‍ കാര്‍ഡ് കൈപ്പറ്റി ഇപ്പോഴും അതില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തവരും നീക്കം ചെയ്യാത്തവരും ഉണ്ടെങ്കില്‍ ഉടനെ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. നിങ്ങളുടെ ജനന തീയതിയോ പേരോ വിലാസമോ മാറ്റം വരുത്താനുണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ സൗജന്യമായി ചെയ്യാം. അവസാന തീയതി ഡിസംബര്‍ 14 . ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജൂലൈ 14 ല്‍ നിന്നാണ് രണ്ട് തവണ ദീര്‍ഘിപ്പിച്ച് ഡിസംബര്‍ 14 ആക്കിയത്. അവസാന തീയതിക്ക് ശേഷം ഓരോ അപ്‌ഡേറ്റിനും 50 രൂപ ഈടാക്കും
ആധാര്‍ അപ്‌ഡേഷന്‍ ഇങ്ങനെ ചെയ്യാം.
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - myaadhar.uidai.gov.in
അപ്‌ഡേറ്റ് സെക്ഷനില്‍ My Aadhaar ക്ലിക്ക് ചെയ്യുക.
Update your Aadhaar സെലക്ട് ചെയ്യുക
അടുത്ത പേജില്‍ Update Aadhaar Details (Online)
Document Update തിരഞ്ഞെടുക്കുക
ആധാര്‍ നമ്പറും കാപ്ച്ചയും ടൈപ്പ് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക .
ഏത് വിവരമാണോ നീക്കേണ്ടത് / കൂട്ടിച്ചേര്‍ക്കേണ്ടത് അത് തിരഞ്ഞെടുക്കുക.
അപ്‌ഡേറ്റ് വിവരങ്ങള്‍ നല്‍കിയ ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
Submit Update Request ക്ലിക്ക് ചെയ്യുക .
അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ സൂക്ഷിക്കുക.