ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി അന്വേഷണം; കുറ്റപത്രം വൈകുന്നു

Update: 2026-01-03 09:06 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോള്‍, അറസ്റ്റിലായി റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയടക്കമുള്ളവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു. പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികള്‍ അറസ്റ്റിലായി 60 ദിവസത്തിനുള്ളില്‍ പ്രാഥമിക കുറ്റപത്രമെങ്കിലും നല്‍കാനായില്ലെങ്കില്‍ കോടതിയില്‍ നിന്ന് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ അവസരം ഒരുങ്ങും. ഒക്ടോബര്‍ 10ന് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17ന് ആദ്യം അറസ്റ്റ് ചെയ്തത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയായിരുന്നു. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഒക്ടോബര്‍ 23നും മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാറിനെ നവംബര്‍ 1നും അറസ്റ്റ് ചെയ്തു. ഈ 3 പേരുടെയും അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടെങ്കിലും പ്രാഥമിക കുറ്റപത്രം പോലും നല്‍കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല.

Similar News