സുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കെ യുവാവിനെ മര്‍ദ്ദിച്ച് പല്ല് കൊഴിച്ചു; 9 പേര്‍ക്കെതിരെ കേസ്
മുന്‍ വൈരാഗ്യം കാരണം അക്രമിച്ചുവെന്നാണ് പരാതി.;
ആദൂര്‍: സിനിമാ തിയേറ്ററിന് സമീപം സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ യുവാവിന് നേരെ അക്രമം നടന്നതായി പരാതി. പള്ളപ്പാടി പൊടിപ്പള്ളത്തെ അബൂബക്കര്‍ സിനാനാ(20)ണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഒന്‍പതംഗസംഘം തന്നെ അക്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ സിനാന്റെ ഒരു പല്ല് കൊഴിയുകയും മറ്റൊരു പല്ല് പൊട്ടുകയുമുണ്ടായി.
സിനാന്റെ പരാതിയില്‍ മിച്ചു, ബാദിഷ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 7 പേര്‍ക്കുമെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെ കാറഡുക്ക കര്‍മംതോടിയിലെ സിനിമാ തിയേറ്ററിന് സമീപമാണ് സംഭവം നടന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെ മുന്‍ വൈരാഗ്യം കാരണം അക്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം നടത്തിവരുന്നു. പരിക്കേറ്റ സിനാന്‍ ചെര്‍ക്കളയിലെ ആസ്പത്രിയില്‍ ചികിത്സ തേടി.