പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു

ആദൂര്‍ ആലന്തടുക്കയിലെ ചന്ദന്‍ എന്ന ചന്ദ്രയാണ് മരിച്ചത്;

Update: 2025-09-03 04:55 GMT

മുള്ളേരിയ: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ ചന്ദന്‍ എന്ന ചന്ദ്ര(60)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21ന് വൈകുന്നേരം 3.45മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപം വെച്ച് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മംഗളൂരു ദേര്‍ലക്കട്ടയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ആരോഗ്യനില ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡിസ് ചാര്‍ജ് ചെയ്ത് കഴിഞ്ഞ ദിവസം ചെങ്കളയിലെ ഇ.കെ.നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച മരണം സംഭവിച്ചു. പരേതരായ അപ്പു ബെള്‍ച്ചപ്പാടയുടെയും വെളുത്തമ്മയുടെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: നിഷാ കുമാരി, നിധിന്‍ കുമാര്‍(കാടകം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍), നിരോശ. മരുമക്കള്‍: ബാബു എന്ന ശശീധരന്‍, ശ്രീജിത്ത്, പ്രസീത. സഹോദരങ്ങള്‍: അനിത, കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, വിജയന്‍, പരേതരായ കൊറഗ, നാരായണ, നാരായണി.

Similar News