വീട് നിര്‍മ്മാണത്തിലെ വിരോധത്തെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദ്ദിച്ചു; സഹോദരനെതിരെ കേസ്

കളനാട് കട്ടക്കാല്‍ അല്‍മാസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇ ആയിഷക്കാണ് മര്‍ദ്ദനമേറ്റത്;

Update: 2025-09-16 04:32 GMT

ആദൂര്‍: വീട് നിര്‍മ്മാണത്തിലുള്ള വിരോധം മൂലം വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. കളനാട് കട്ടക്കാല്‍ അല്‍മാസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇ ആയിഷ(40)ക്കാണ് മര്‍ദ്ദനമേറ്റത്. ആയിഷയുടെ പരാതിയില്‍ മുളിയാര്‍ കോലാച്ചിയടുക്കത്തെ അബൂബക്കറിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ആയിഷക്ക് കോലാച്ചിയടുക്കത്ത് തറവാട് വീടുണ്ട്.

തറവാട് വീടിന് സമീപം ആയിഷക്ക് പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. ഇതിലുള്ള വൈരാഗ്യം കാരണം അബൂബക്കര്‍ ആയിഷയെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൈകൊണ്ട് കണ്ണില്‍ കുത്തുകയും വടി കൊണ്ട് കൈക്കും കാലിനും പുറത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

Similar News