യൂട്യൂബില്‍ തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയില്‍ ആണോ? പണി വരുന്നുണ്ട്..
By : Online Desk
Update: 2024-12-21 07:46 GMT
യൂട്യൂബില്‍ വീഡിയോ തുറന്ന് നോക്കാന്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയില്‍ ചേര്‍ത്ത വീഡിയോകള്‍ നിരവധിയാണ്. കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടാനായി ക്രിയേറ്റര്‍ ഒരുക്കുന്ന കെണിയില്‍ പലരും വീഴാറുണ്ട്. എന്നാല്‍ ഇന്ത്യയിൽ ഇനി ഇത് നടക്കില്ല. തംബ്‌നെയിലിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. കാഴ്ചക്കാരെയും സബ്‌സ്‌ക്രൈബേഴ്‌സിനെയും കൂട്ടാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയില്‍ ചേര്‍ത്ത യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്യും. ആദ്യഘട്ടത്തില്‍ ക്രിയേറ്റര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കും. ഇത് പാലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ വീഡിയോ നീക്കം ചെയ്യും. ആവര്‍ത്തിക്കുകയാണെങ്കില്‍ ക്രിയേറ്ററില്‍ നിന്ന് പിഴ ഈടാക്കും.