കുളിമുറിയില്‍ കാല്‍വഴുതി വീണ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന വയോധിക മരിച്ചു
കടമ്പാറിലെ യമുനയാണ് മരിച്ചത്;
By : Online correspondent
Update: 2025-10-23 05:17 GMT
ഹൊസങ്കടി : കുളിമുറിയില്‍ കാല്‍ വഴുതി വീണ് ആസ്പത്രിയില്‍ ചികിത്സലായിരുന്ന വയോധിക മരിച്ചു. കടമ്പാറിലെ യമുന(68)യാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് വീട്ടിലെ കുളിമുറിയില്‍ കാല്‍ കഴുകുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയും തലക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.