പൈവളിഗെയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റു

പത്തനംതിട്ട സ്വദേശിയും പൈവളിഗെ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയുമായ വര്‍ഗീസിനാണ് കുത്തേറ്റത്;

Update: 2025-08-11 04:28 GMT

പൈവളിഗെ: പൈവളിഗെയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റു. പത്തനംതിട്ട സ്വദേശിയും പൈവളിഗെ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയുമായ വര്‍ഗീസി(64)നാണ് കുത്തേറ്റത്. ഞായറാഴ്ച രാവിലെ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തിനിടെ സതീഷ് ബാബു എന്നയാളാണ് വര്‍ഗീസിന്റെ വയറിന് കുത്തി പരിക്കേല്‍പ്പിച്ചത് എന്നാണ് ദൃക് സാക്ഷികള്‍ നല്‍കുന്ന വിവരം.

വര്‍ഗീസിന്റെ പരാതിയില്‍ സതീഷ് ബാബുവിനെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Similar News