കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് പിറകില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

By :  Sub Editor
Update: 2025-06-28 09:18 GMT

ബന്തിയോട്: യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ പിറകില്‍ ലോറിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മായിപ്പാടിയിലെ അക്ഷിതി(28)നെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാള്‍ക്കും പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ഷിറിയയില്‍ ബസ് യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിട്ടിരുന്നു. അക്ഷിതും മറ്റൊരാളും ബസ് കയറുന്നതിനിടെ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അപകടത്തില്‍പെട്ട ലോറിയും ബസും

Similar News