കുഞ്ചത്തൂരില്‍ കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ഗുരുതരം; നാട്ടുകാര്‍ ബസ് തടഞ്ഞു

സന്നടുക്ക സ്വദേശി ശിവരാജിനാണ് പരിക്കേറ്റത്.;

Update: 2025-05-07 06:15 GMT

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ സന്നടുക്കയില്‍ കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. സന്നടുക്ക സ്വദേശി ശിവരാജിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് സന്നടുക്ക ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഇറങ്ങുന്നതിനിടെ ശിവരാജ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവരാജിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

Similar News