മഞ്ചേശ്വരത്ത് വീട് കുത്തിതുറന്ന് 22 പവന്‍ കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി; വിരലടയാളങ്ങള്‍ ലഭിച്ചു

മഞ്ചേശ്വരം ചര്‍ച്ച് ബീച്ച് റോഡിലെ നവീന്‍ മൊന്തേരയുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്.;

Update: 2025-05-05 04:52 GMT

മഞ്ചേശ്വരം: വീട് കുത്തി തുറന്ന് 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിരലടയാളങ്ങള്‍ ലഭിച്ചു. മഞ്ചേശ്വരം ചര്‍ച്ച് ബീച്ച് റോഡിലെ നവീന്‍ മൊന്തേരയുടെ ഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്.

നവീന്‍ കുടുംബസമേതം വീട് പൂട്ടി 15 ദിവസം മുമ്പ് തല്‍ക്കാലിക വിസയില്‍ വിദേശത്തേക്ക് പോയതായിരുന്നു. ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. രണ്ടാം നിലയിലെ പിറകു വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കവര്‍ച്ചാസംഘം അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്.

പൊലീസ് നായ വീട്ടില്‍ നിന്ന് മണം പിടിച്ച് ചുറ്റു ഭാഗത്തും ഓടിയതിന് ശേഷം തിരിച്ചെത്തി. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുന്നു.

Similar News