മഞ്ചേശ്വരം: ഉപ്പള സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഹിദായത്ത് ബസാറിലെ മുഹമ്മദ് റഫീഖ്(27)ആണ് മരിച്ചത്. അബ്ദുല്‍ റഹ്മാന്റെയും നബീസയുടെയും മകനാണ്. വ്യാഴാഴ്ചയാണ് മുഹമ്മദ് റഫീഖിനെ താമസ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ എന്‍.എം.സി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സഹോദരങ്ങള്‍: തഫ്സീറ, തബ്രീന, തസ്രിന. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തിവരികയാണ്.