യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍

Update: 2025-12-30 09:58 GMT

മഞ്ചേശ്വരം: 10 ലക്ഷം രൂപ ചോദിച്ച് കൊടുക്കാത്ത വിരോധത്തില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കടമ്പാര്‍ ജുമാ മസ്ജിദിന് സമീപത്തെ കെ.എസ്. റസാഖ് (37), കര്‍ണ്ണാടക ഉള്ളാള്‍ തവിട്‌ഗോളിലെ അബുല്‍ കലന്തര്‍ തന്‍സി(26)എന്നിവരയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വോര്‍ക്കാടി ഗാന്ധിനഗറില്‍ വെച്ച് ഉപ്പള കൈക്കമ്പയില്‍ താമസിക്കുന്ന സക്കറിയ(37)യെ തടഞ്ഞ് നിര്‍ത്തി പത്ത് ലക്ഷം രൂപ ചോദിക്കുകയും നല്‍കാതിരുന്നപ്പോള്‍ സംഘത്തിലെ ഒരാള്‍ വടിവാള്‍ കൊണ്ടു സക്കറിയയുടെ കൈക്കും കാലിനും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

Similar News