കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണമാല കവര്‍ന്നു

Update: 2025-10-18 10:28 GMT

മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണ മാല കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ വോര്‍ക്കാടി-അരിങ്കുളം റോഡിലാണ് സംഭവം. വോര്‍ക്കാടി അരിവയല്‍ സ്വദേശി സനീതിന്റെ മാലയാണ് നഷ്ടപ്പെട്ടത്. സനീത് വീട്ടിലേക്ക് കാറില്‍ പോകുന്നതിനിടെ മറ്റൊരു കാര്‍ വന്ന് കുറുകെ ഇടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ രണ്ട് പേര്‍ സനീതിനോട് പുറത്തിറങ്ങാനാവശ്യപ്പെട്ടു. തുടര്‍ന്ന്് വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി മാല എടുക്കുകയായിരുന്നു. സനീത് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar News