തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: വിശാലിന്റെ സെഞ്ച്വറിക്ക് കേരള താരം വരുണ്‍ നായനാരുടെ തകര്‍പ്പന്‍ മറുപടി; ബ്ലൂമിംഗ് ഡേല്‍ തമിഴ് നാടിനെ തകര്‍ത്ത് ബി.കെ 55 തലശ്ശേരി സെമിയില്‍
സെമിഫൈനലില്‍ പ്രതിഭാ സി.സി കൊല്ലമാണ് ബി.കെ 55 തലശ്ശേരിയുടെ എതിരാളികള്‍.;
കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച രാവിലെ നടന്ന രണ്ടാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബി.കെ 55 തലശ്ശേരിക്ക് തകര്‍പ്പന്‍ ജയം. 5 വിക്കറ്റിന് എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിനെയാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ ബി.കെ 55 സെമിഫൈനലില്‍ കടന്നു.
ആദ്യം ബാറ്റുചെയ്ത ബ്ലൂമിംഗ് ഡേല്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന കൂറ്റന്‍ റണ്‍സാണ് പടുത്തുയര്‍ത്തിയത്. സെഞ്ച്വറി നേടിയ വിശാല്‍ കെ(61 പന്തില്‍ 112) യുടെ മിന്നും ബാറ്റിംഗാണ് ബ്ലൂമിംഗ് ഡേലിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റിഹാന്‍ അലി 43 (27), ഫയാസ് 27 (9), രാഹുല്‍ 21 (14) റണ്‍സുകള്‍ വീതവും ബി.കെ 55 ന്റെ നാസില്‍ 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബി.കെ 55 രണ്ട് പന്ത് ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 പന്തില്‍ 82 റണ്‍സെടുത്ത കേരള താരം വരുണ്‍ നായനാറുടെ ഇന്നിംഗ് സാണ് ബി.കെ 55 ന് വിജയമൊരുക്കിയത്. വരുണ്‍ 5 സിക്‌സറുകളും 9 ഫോറുകളും അടിച്ചെടുത്തു. പാര്‍ത്ഥിവ് ജയേഷ് 37 (17), ധീരജ് പ്രേം 31 (14), ഷോണ്‍ പച്ച 24 (23) റണ്‍സുകള്‍ വീതവും ബ്ലൂമിംഗ് ഡേലിന്റെ റിഹാന്‍ അലി 2 വിക്കറ്റും നേടി. വരുണ്‍ നായനാരാണ് കളിയിലെ താരം. സെമിഫൈനലില്‍ പ്രതിഭാ സി.സി കൊല്ലമാണ് ബി.കെ 55 തലശ്ശേരിയുടെ എതിരാളികള്‍.