യുവാവ് വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ച നിലയില്‍

ദുബായിലായിരുന്നു, ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്;

Update: 2025-04-05 06:09 GMT

കാസര്‍കോട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കസബ ഹാര്‍ബര്‍ റോഡിലെ മല്‍സ്യ തൊഴിലാളി സുരേന്ദ്രന്റെ മകന്‍ ധന ശ്യാമി(25) നെയാണ് ശനിയാഴ്ച പുലര്‍ച്ചെ തുങ്ങി മരിച്ച നിലയില്‍ കണ്ടത്. ദുബായിലായിരുന്ന ധന ശ്യാം ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മരണകാരണം വ്യക്തമല്ല

മാതാവ്: ബിന്ദു, സഹോദരങ്ങള്‍: ശ്യാമിലി, ശിവന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Similar News