റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു

Update: 2025-04-05 04:25 GMT

കാസര്‍കോട് : ചെമ്മനാട്ട് കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറിയിടിച്ച് മരിച്ചു. മേല്‍പ്പറമ്പ് കീഴൂര്‍ റോഡില്‍ ഒറവങ്കരയിലെ മുഹമ്മദ് ഹനീഫ(26)ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ കാഞ്ഞങ്ങാട്- കാസര്‍കോട് കെ.എസ്.ടി.പി റോഡിലെ ചെമ്മനാട്ടാണ് അപകടമുണ്ടായത്.

ചെമ്മനാട് ജമാ അത്ത് സ്‌കൂളിന് സമീപത്ത് റോഡില്‍ നിറയെ കുഴികളുണ്ട്. ഈ കുഴിയിലാണ് ഹനീഫ ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞത്. ഹനീഫ മേല്‍പ്പറമ്പില്‍ നിന്ന് സ്‌കൂട്ടറില്‍ കാസര്‍കോട്ടേക്ക് പോകുകയായിരുന്നു. റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയാണുണ്ടായത്.

സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ ഹനീഫയെ മേല്‍പ്പറമ്പ് ഭാഗത്തുനിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. വിസ പുതുക്കാന്‍ വേണ്ടി 10 ദിവസം മുമ്പാണ് ഹനീഫ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്.

റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; അപകടം ഗള്‍ഫിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെവിസ പുതുക്കി അടുത്തയാഴ്ച തന്നെ ദുബായിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിനിടെയാണ് അപകടമരണം സംഭവിച്ചത്. ഒറവങ്കരയിലെ ഷെരീഫിന്റെയും ഖൈറുന്നീസയുടെയും മകനാണ്. സഹോദരങ്ങള്‍ :ഷാനവാസ്, ഷാഹിസ്, ഷെരീഫ.

Similar News