ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

Update: 2025-03-27 07:37 GMT

ഉദുമ: ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. ബാര മുല്ലച്ചേരിയിലെ എം.ജി സുനീഷിനെ(19)യാണ് മര്‍ദിച്ചത്. ബുധനാഴ്ച വൈകിട്ടാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

സുനീഷ് സ്‌കൂട്ടറില്‍ പെട്രോള്‍ നിറക്കാന്‍ ഉദുമയിലെ പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു. ഈ സമയത്ത് ഒരു സംഘം അവിടെ എത്തി സുനീഷിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി അണിഞ്ഞയിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സുനീഷിന്റെ പരാതിയില്‍ ഉദുമയിലെ നിഷിനും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കുമെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Similar News