മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

By :  News Desk
Update: 2025-03-12 11:28 GMT

കാസര്‍കോട്: കേരള എക്സൈസിന്റെ 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്' സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഐ.ബി സക്വാഡ് ഇന്നലെ ഉച്ചക്ക് ചെങ്കള വില്ലേജില്‍ ചൂരിമൂലയില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. 1.856 ഗ്രാം മെത്താഫിറ്റമിനുമായി ചൂരിമൂലയിലെ ക്വാര്‍ട്ടേഴിസില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ്(35) ആണ് പിടിയിലായത്. കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. അരുണും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്.

കേസ് തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് എക്‌സൈസ് റെയിഞ്ചിന് കൈമാറി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍ വി.വി., ജനാര്‍ദ്ദനന്‍ കെ. എ, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ ബിജോയ് ഇ.കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദീപു ബി.എന്‍, ചാള്‍സ് ജോസ്, വനിത ഓഫീസര്‍ ഗീതാ ടി.വി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.


Similar News