നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രി വീണ് യുവതിക്ക് ഗുരുതര പരിക്ക്

നടന്നു പോകുന്നതിനിടെ റബ്ബര്‍ കട്ട തലയില്‍ വീഴുകയായിരുന്നു;

Update: 2025-04-06 06:11 GMT

കാഞ്ഞങ്ങാട്: നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞദിവസം ദേശീയപാതയില്‍ മാവുങ്കാലിലാണ് അപകടം. ചാലിങ്കാലിലെ ഗണേഷന്റെ ഭാര്യ സിന്ധു (44) വിനാണ് പരിക്കേറ്റത്.

ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. ബല്ല അത്തിക്കത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. നടന്നു പോകുന്നതിനിടെ റബ്ബര്‍ കട്ട തലയില്‍ വീഴുകയായിരുന്നു. മാവുങ്കാല്‍ ടൗണില്‍ ബസിറങ്ങി മേല്‍പ്പാലത്തിനടിയിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സംഭവം. മകന്‍ കൂടെ ഉണ്ടായിരുന്നുവെങ്കിലും പരിക്കേറ്റില്ല. സിന്ധുവിന്റെ തോളെല്ലിനാണ് പരിക്ക്.

Similar News