FOUND DEAD | തനിച്ച് താമസിക്കുന്ന സ്ത്രീ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
By : Online correspondent
Update: 2025-04-02 04:14 GMT
കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന സ്ത്രീയെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ടിലെ പരേതനായ രാഘവന്റെ ഭാര്യ വി.സരോജിനി(55)യാണ് മരിച്ചത്. വീടിന് സമീപത്തെ മരക്കൊമ്പില്‍ കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ആസ് പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ് പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.