ബേക്കലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശികള്‍ പിടിയില്‍

Update: 2025-03-24 07:30 GMT

ബേക്കല്‍: ബേക്കലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് യു.പി സ്വദേശികളെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ സുനില്‍ ചൗഹാന്‍(24), അരുണ്‍സിംഗ്(32) എന്നിവരെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ കുന്നില്‍ നിന്ന് 51 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായാണ് സുനില്‍ ചൗഹാന്‍ പൊലീസ് പിടിയിലാകുന്നത്.

ബേക്കല്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പിന് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് അരുണ്‍സിംഗ് പിടിയിലാകുന്നത്. ബേക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ ശൈലജ, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അപര്‍ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വിവരമറിഞ്ഞ് എസ്.ഐ.എം രാജനും സ്ഥലത്തെത്തിയിരുന്നു.

Similar News