BOOKED | 'ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു'; യുവാവിനെതിരെ കേസ്

Update: 2025-04-01 06:31 GMT

കാഞ്ഞങ്ങാട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചിറ്റാരിക്കാല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ തളിപ്പറമ്പിലെ രാജേഷ് എന്ന അര്‍ജുനെതിരെയാണ് കേസ്.

കഴിഞ്ഞ ജൂലൈ മാസത്തില്‍ പെണ്‍കുട്ടിയെ രാജേഷ് കാറില്‍ കടത്തിക്കൊണ്ടുപോയി തളിപ്പറമ്പിലെ മുറിയില്‍ പാര്‍പ്പിച്ചാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബര്‍ മാസത്തിലും പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി പെണ്‍കുട്ടിയോട് പറഞ്ഞ പേര് യഥാര്‍ഥമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Similar News