ARREST | പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പട് ള സ്വദേശി 5026 പാക്കറ്റ് പാന്‍മസാലയുമായി വീണ്ടും പിടിയില്‍; ഓട്ടോറിക്ഷ കസ്റ്റഡിയില്‍

Update: 2025-04-03 05:23 GMT

ബേക്കല്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പട് ള സ്വദേശി 5026 പാക്കറ്റ് പാന്‍മസാലയുമായി വീണ്ടും പിടിയില്‍. പാന്‍മസാല കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പട് ള സ്വദേശി ഹാരിസിനെ(45)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി പൂച്ചക്കാട് തെക്കുപുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ നിറച്ച നിലയില്‍ പാന്‍മസാല പാക്കറ്റുകള്‍ കണ്ടെത്തിയത്. ഹാരിസിനെ ഒരാഴ്ച മുമ്പ് 7000 പാക്കറ്റ് പാന്‍മസാലകളുമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായി ജാമത്തിലിറങ്ങിയ ഹാരിസ് വീണ്ടും പാന്‍മസാല കടത്തുകയായിരുന്നു.

Similar News