CLASH | മഞ്ചേശ്വരം ബാക്കറ വയല്‍ ക്ഷേത്രത്തില്‍ തര്‍ക്കം; വാതിലിന്റെ പൂട്ട് തകര്‍ത്ത് പണം കൊണ്ടുപോയി
By : Online correspondent
Update: 2025-04-03 05:37 GMT
മഞ്ചേശ്വരം: മഞ്ചേശ്വരം ബാക്കറ വയല്‍ ക്ഷേത്രത്തില്‍ തര്‍ക്കം. വാതിലിന്റെ പൂട്ട് തകര്‍ത്ത് 1500 രൂപ എടുത്തു കൊണ്ടു പോയതായി പരാതി. സംഭവത്തില്‍ മന്‍മോഹന്‍ ഷെട്ടി, ഈശ്വര്‍ പ്രസാദ്, ശങ്കര്‍ഭട്ട് എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ബാക്കറ വയല്‍ മലരായ ദേവസ്ഥാനം കമ്മിറ്റിയില്‍പ്പെട്ട ഒരു വിഭാഗം കഴിഞ്ഞ മാസം 28ന് സംഘം ചേര്‍ന്ന് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് സൂക്ഷിച്ച 1500 രൂപ കൊണ്ടുപോയന്നാണ് പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് ക്ഷേത്ര സെക്രട്ടറി സന്തോഷ് ഷെട്ടിയാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്.