DEATH | സലാലയിലുണ്ടായ വാഹനാപകടത്തില്‍ ചാത്തങ്കൈ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കാസര്‍കോട്: സലാലയിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് കളനാട് ചാത്തങ്കൈ സ്വദേശി ദാമോദരന്റെ മകന്‍ ജിതിന്‍ മാവില(30) ആണ് മരിച്ചത്. സിവില്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. ജൂണില്‍ വിവാഹം നടക്കാനിരിക്കെയാണ് അപകട മരണം ഉണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. സാദ ഓവര്‍ ബ്രിഡ് ജില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഉടന്‍ തന്നെ സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി സലാല ഔക്കത്ത് യൂണിറ്റ് പ്രസിഡന്റ് സുനില്‍ നാരായണന്‍ അറിയിച്ചു.