യുവതിയുടെ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലീസിന് വ്യാജസന്ദേശം നല്‍കി; യുവാവിനെതിരെ കേസ്
By : Online correspondent
Update: 2025-03-24 07:52 GMT
ആദൂര്‍: യുവതിയുടെ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവാവിനെതിരെ കേസ്. മുളിയാറിലെ നാഗവേണി(40)യുടെ പരാതിയില്‍ മുളിയാര്‍ കാട്ടിപ്പള്ളത്തെ ഷിജിനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
2024 ഡിസംബര്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം വൈകിട്ട് ആറുമണിയോടെ ഷിജിന്‍ പൊലീസ് ഏജന്‍സി നമ്പറായ 1126ലേക്ക് വിളിച്ച് നാഗവേണിയുടെ വീട്ടില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന തെറ്റായ വിവരം കൈമാറുകയായിരുന്നു. നാഗവേണിയോടുള്ള വിരോധം മൂലമാണ് പ്രതി പൊലീസിന് വ്യാജസന്ദേശം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.