ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച അംഗണ്‍വാടി ഹെല്‍പ്പര്‍ ആസ്പത്രിയില്‍ മരിച്ചു

Update: 2025-03-13 05:04 GMT

ബദിയടുക്ക: ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന അംഗണ്‍വാടി ഹെല്‍പ്പര്‍ മരിച്ചു.ബദിയടുക്ക ചെന്നാര്‍ കട്ടയില്‍ താമസക്കാരിയും ചെന്നാര്‍കട്ട അംഗണ്‍ വാടിയില്‍ ഹെല്‍പ്പറുമായ ലീലാവതി(50)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലീലാവതി വിഷം കഴിച്ചത്. മംഗളൂരു ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Similar News