പൗര പ്രമുഖനും വ്യാപാരിയുമായിരുന്ന കെ.പി അബ്ദുല്ല മൊഗ്രാല്‍ നിര്യാതനായി

Update: 2025-05-12 11:07 GMT


മൊഗ്രാല്‍: പൗരപ്രമുഖനും, മുംബൈയിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന മൊഗ്രാല്‍ മുഹിയദ്ധീന്‍ ജുമാമസ്ജിദിന് സമീപത്തെ കെപി അബ്ദുല്ല (87) നിര്യാതനായി. വാഹനാപകടത്തില്‍പ്പെട്ട് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുംബൈ-മൊഗ്രാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.മയ്യത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജമാമസ്ജിദ് അങ്കണത്തില്‍ ഖബറ ടക്കി.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.എംജി കദീജയാണ് ഭാര്യ. മക്കള്‍:അസീമ കെ.പി സുഹ്‌റ, കെ.പി,സഹീര്‍, കെ.പി സിദ്ദീഖ്, കെ.പി സഫീര്‍. മരുമക്കള്‍:പരേതനായ ബി എന്‍ അബ്ദുള്ള വലിയ നാങ്കി,അബ്ദുല്‍ ഖാദര്‍ എരിയപ്പാടി,നേഹ സല്‍മ,കദീജ മുബീന.സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്മാന്‍,മുഹമ്മദ്, സുലൈമാന്‍, ഇബ്രാഹിം,ആത്തിക, ആയിഷ,ആമിന,ബീ ഫാത്തിമ.

Similar News