ബട്ടര്‍ഫ്‌ളൈ ഇഫക്ട്

മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കഥ;

Update: 2025-02-15 09:52 GMT

ഈറ്റക്കുന്നിന് താഴെയുള്ള അടക്കാത്തോട്ടം കടക്കുന്നത് വരെയും അയ്യപ്പന്‍ ഞങ്ങളോടാരോടും കാര്യം പറഞ്ഞില്ല. വളരെ രഹസ്യമായ എന്തോ ഒന്ന് കാണിച്ചു തരാം എന്ന് പറഞ്ഞാണ് കളിയിടത്തില്‍ നിന്നും അവന്‍ ഇറങ്ങിത്തിരിച്ചത്. പയങ്ങപ്പാടന്‍ വീട്ടിലെ മിറ്റം കടന്നപ്പോള്‍ കുഞ്ഞൂട്ടന്‍ അവനെ തടഞ്ഞുനിര്‍ത്തി കാര്യം തിരക്കിയെങ്കിലും അയ്യപ്പന്‍ അവനെ കൂട്ടാക്കിയില്ല. നടന്ന് നടന്ന് ഞങ്ങളൊരു ഒരു ഇല്ലിക്കാടിന്റെ മറവിലെത്തി. പകുതി പഴുത്ത ചൂരിപ്പഴങ്ങള്‍ ഞാന്നു കിടക്കുന്ന ചില്ലകള്‍ക്ക് പിറകില്‍ ആദ്യം അയ്യപ്പനും പിന്നാലെ ഞങ്ങളും കുനിഞ്ഞിരുന്നു. എന്താ ഇവിടെ നടക്കുന്നതെന്നറിയാതെ ഞങ്ങളെല്ലാവരും അന്യോന്യം നോക്കിക്കൊണ്ടിരുന്നപ്പോഴും, അയ്യപ്പന്‍ മാത്രം ഒരു കണ്ണെടുക്കാതെ മൂന്നിലേക്ക് തന്നെ ശ്രദ്ധ കൂര്‍പ്പിച്ചു. നേരെ എതിരായി ആസ്ബറ്റോസ് കൊണ്ട് മറച്ചുവെച്ച ഒരു ഷെഡ്ഡ് ഞങ്ങളെയും കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. വേലിയിറക്കിവെച്ച ഭാരം ഷീറ്റിന്റെ വശങ്ങളിലായി മഞ്ഞ നിഴലുകള്‍ വീഴ്ത്തുന്നത് അയ്യപ്പന്റെ കണ്ണില്‍ തിളങ്ങി വന്നു. കുന്തിച്ചിരുന്ന കാല് കഴിച്ചപ്പോള്‍ വേണു ഒന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ, ചുണ്ടിന് മേലെ വിരല്‍ വെച്ച് അയ്യപ്പന്‍ ഞങ്ങളുടെയെല്ലാം ശ്രദ്ധ മുന്നോട്ടു ക്ഷണിച്ചു. ദൂരെ മുളി പുല്ലുകള്‍ ഇട കൊടുത്ത നടവഴി കടന്ന്, ഒരാള്‍ നടന്നു വരുന്നു. തെങ്ങിന്‍ മണ്ടകളില്‍ നിന്നുമുതിര്‍ന്ന് വീഴുന്ന കാറ്റ് അവരുടെ മുടിയിഴകളില്‍ കോലാഹലങ്ങളുണ്ടാക്കി. അതൊരു സ്ത്രീയാണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് അത്രമാത്രം മതിയായിരുന്നു. വളവില്ലാതെ വരച്ചുവെച്ച ഊയിക്കോലു പോലെ അവര്‍ തീരെ കൂസലില്ലാതെ ഷെഡ്ഡിന് നേരെ നടന്നു തുടങ്ങി. ഒരു മാസം മുമ്പ് മാത്രം മുണ്ടോട്ടു ബസ്സ്റ്റാന്റില്‍ വന്നിറങ്ങിയ ഫ്രഞ്ചുകാരിയാണതെന്ന് മനസിലാക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. അവര്‍ കവലയിലെത്തിയത് മുതല്‍ മുണ്ടോട്ടുകാര്‍ക്ക് സംശയങ്ങളുടെ ഒരു വംശാവലി മനസ്സില്‍ ചുരമാന്തിത്തുടങ്ങിയിരുന്നു. അവര്‍ ആരാണ് എന്താണ് എന്നറിയാനുള്ള സഹജമായ താല്‍പര്യം എല്ലാവരും ഉള്ളില്‍ കൊണ്ടുനടന്നു. എന്നാല്‍ അവര്‍ക്ക് ഫ്രഞ്ചല്ലാതെ മറ്റൊരു ഭാഷയും അറിയില്ല എന്ന് മണി മാഷ് പറഞ്ഞതോടെ എല്ലാവരിലും അത് നിരാശയുണ്ടാക്കി. അവരാണെങ്കില്‍ ആരോടും അങ്ങനെ സംസാരിച്ചിരുന്നില്ല. ഏണച്ചേരിയിലെ വാടക വീട്ടിലായിരുന്നു താമസം. ആ വീടിന്റെ ഉടമസ്ഥര്‍ രാജസ്ഥാനിലോ മറ്റോ ആണ്. അവരുമായി ഇവിടത്തുകാര്‍ക്ക് പുലബന്ധം പോലുമില്ല.

വായുവില്‍ പരക്കെ വട്ടം ചുറ്റിയ ശലഭങ്ങള്‍ അവസാനം അവര്‍ക്കു നേരെ മുന്നിലായി ഒരു മനുഷ്യാകാരം പൂണ്ട് ചിറകുകളടിച്ചു. അവരെക്കാളും ഒരിഞ്ച് എങ്കിലും ആ രൂപത്തിന് കൂടുതലുണ്ടായിരുന്നു. നഗ്നമായ തലയില്‍ ചിറകുകള്‍ വിടര്‍ത്തി വെച്ചുകൊണ്ട് ഒരു തൊപ്പി കൂടി അണിയിച്ചതോടെ രൂപം വീണ്ടും നിശ്ചലമായി.

ഫ്രഞ്ചുകാരിയാണെങ്കില്‍ ശലഭങ്ങളെ കണ്ണെടുക്കാതെ നോക്കി നിന്നു. ഒടുക്കം ആലിംഗനം ചെയ്യാന്‍ വേണ്ടിയാവണം അവര്‍ കൈകള്‍ മുന്നിലേക്ക് നീട്ടിയതും ശലഭങ്ങള്‍ വഴി ഒപ്പിച്ചുകൊണ്ട് അവരുടെ നഗ്‌നതയിലേക്ക് പറന്നിറങ്ങി. ശലഭച്ചിറകുകള്‍ തുന്നിച്ചേര്‍ത്ത ഒരു കുപ്പായം അവളെ പാടെ വിഴുങ്ങി കളഞ്ഞു. കഴുത്തിലും തുടയിലും പൊക്കിള്‍ച്ചുഴികളിലും ശലഭങ്ങള്‍ പറന്നിറങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സീല്‍ക്കാരം അവരില്‍ നിന്നും ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. വല്ലാത്തൊരു സുഗന്ധം അപ്പോള്‍ മാത്രം ഞങ്ങളുടെ മൂക്കിന്‍ തുമ്പില്‍ വട്ടം പിടിച്ചു. ഒടുക്കം പൊക്കിള്‍ ചൂഴിയില്‍ നിന്നും സ്വതന്ത്രമായ ഒരു ശലഭം അവരുടെ മൂക്കിന്‍ തുമ്പില്‍ വന്നിരുന്നു. ചിറകുകളുടെ ചലനങ്ങള്‍ സാവധാനം ചുരുക്കിക്കൊണ്ട്, കുഞ്ഞു ശരീരത്തെ ഒന്നാകെ അകത്തേക്ക് വലിച്ച്, ശലഭം മെല്ലെ അവരുടെ ചുണ്ടുകളില്‍ പറന്നിരുന്നതും വലിയ ഇടിയും അതിനോടൊപ്പമൊരു കാറ്റും ചുറ്റുമുള്ള തെങ്ങിന്‍ മണ്ടകളെ വല്ലാതെ ഉലച്ചു. തലകള്‍ നിലം തൊട്ട് അവ വീണ്ടും ആകാശത്തേക്ക് തന്നെ നിവര്‍ന്നുപോയതും ഞങ്ങളില്‍ ഭയം കാലിറക്കി വെച്ചു. ഇടമുറിയാതെ വന്നു കൊണ്ടേയിരിക്കുന്ന ഇടിമുഴക്കങ്ങളെ ഞങ്ങളുടെ കരച്ചില്‍ മുക്കി കളഞ്ഞു.

മഴ പെയ്തു തുടങ്ങിയത് തലയ്ക്കു മേലെ, ഇട്ടിരിക്കുന്ന കുപ്പായങ്ങള്‍ ഊരി കെട്ടാന്‍ ഞങ്ങള്‍ വെപ്രാളപ്പെട്ടു. എന്നാല്‍ അയ്യപ്പന്‍ ഇപ്പോഴും ശാന്തനാണ്. അവനെ ഇതൊന്നും ഏശിയതേയില്ല. കണ്ണുകളെ ജനലിലേക്ക് വീണ്ടും അടുപ്പിച്ചുകൊണ്ട് അവന്‍ ഷെഡ്ഡിന്റെ ഇറയം ഉഴിഞ്ഞെടുത്തു. ദ്വാരം വീണ ആസ്ബറ്റോസ് ഷീറ്റിന്റെ വിടവിലൂടെ മഴവെള്ളം തുളിതുള്ളിയായി തറയിലേക്ക് ഇറ്റിറ്റുവീണു.

അപ്പോഴും പൂമ്പാറ്റകള്‍ അതിനകത്ത് പല കോണുകളിലായി പാറിക്കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എത്ര ഏന്തിവലിഞ്ഞു നോക്കിയിട്ടും ആ ഫ്രഞ്ചുകാരിയെ അവന് അവിടെ എവിടെയും കാണാന്‍ കഴിഞ്ഞില്ല. വെള്ളമൊലിച്ചിറങ്ങി അമ്പേ നനഞ്ഞ തറയോട് തൊട്ടുരുമ്മിക്കൊണ്ട് ഒരു ചിത്രശലഭം മറ്റുള്ളവയില്‍ നിന്നും ഒഴിഞ്ഞുനിന്നു. അങ്ങനെയൊന്നിനെ ജീവിതത്തില്‍ ഇന്നേവരെ ഞങ്ങളാരും കണ്ടിട്ടേയില്ല. അത് ഞങ്ങളെത്തന്നെ നോക്കുകയാണ്. വലത്തേയറ്റത്തെ ഇത്തിരിപ്പോന്ന ചുമര്‍ ദ്വാരത്തിലൂടെ തറയോളമെത്തിയിട്ട് പടികള്‍ കയറാന്‍ ഭാവിക്കുമ്പോള്‍ മാത്രം ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി അവര്‍ അകത്തേക്ക് കടന്നു. ഞങ്ങളെല്ലാവരും വളരെ പതിയെ മാത്രം അയ്യപ്പനോട് കൈ ആംഗ്യങ്ങളിലൂടെ അവര്‍ എന്തിനുള്ള പുറപ്പാടാണ് എന്ന് തിരക്കി. മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ച് അവന്‍ വീണ്ടും മുന്നോട്ട് തിരിഞ്ഞു. കാലുകള്‍ വരാന്തയില്‍ തട്ടി കട്ടിളകളില്‍ പിടിച്ച് അവര്‍ അകത്തേക്ക് കയറിയതും വാതില്‍ താനേ അടഞ്ഞു. ഇതു കണ്ടതും അതുവരെ യാതൊരു കൂസലുമില്ലാതെ നില്‍ക്കുകയായിരുന്ന സേനന്‍ എന്റെ തുടയില്‍ മുറുകെപ്പിടിച്ചു. കറവീണ് കമ്പികള്‍ തുരുമ്പിച്ചു തുടങ്ങിയ പാളികളില്ലാത്തൊരു ജനലിലേക്ക് കണ്ണുകള്‍ എടുത്തുവെച്ച് അയ്യപ്പന്‍ അനങ്ങാതെ നിന്നു. അവന് പിന്നില്‍ ഞങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരിയൊപ്പിച്ചതും ഉള്ളിലെ ഫ്രഞ്ചുകാരി ആദ്യം തന്റെ ചെരിപ്പുകളു, തുടര്‍ന്ന് തന്റെ മേലുടുപ്പുകളും അഴിച്ചുമാറ്റി. മുളയുടെ നിറമായിരുന്നു അവരുടെ ഉടലിന്. ഉടുപ്പുകള്‍ പിന്നിലേക്കിട്ട ശേഷം മുകളിലേക്ക് കൈ എത്തിച്ചു മേലെത്തട്ടില്‍ നിന്നും അവരൊരു ഭരണിയെടുത്തു. കുപ്പിക്കായി കൈകള്‍ ഉയരത്തിലേക്ക് വലിയുമ്പോള്‍ ജീരകത്തോളം മാത്രം വലിപ്പമുള്ള ഒരു മറുക് കണ്ട് സേനന്‍ കണ്ണടച്ചു. ചില്ലു ഭരണി കൈക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയതും ശൂന്യമായ അതിന്റെ അകത്തേക്ക് അവര്‍ വല്ലാതെ ചൂഴ്ന്നു നോക്കി. കണ്ണുകളില്‍ പ്രകാശം വറ്റുന്നതിന് തൊട്ടുമുമ്പ് ശൂന്യമായ ഭരണിയില്‍ മുഴുവനായി പല നിറത്തിലുള്ള ചിത്രശലഭങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കണ്ട് അയ്യപ്പനടക്കം ഞങ്ങളെല്ലാവരും അന്തംവിട്ടുപോയി. അന്യോന്യം മുഖം തിരിച്ച് അരണ്ട നോട്ടങ്ങള്‍ പരസ്പരം കൈമാറിയതല്ലാതെ, ഞങ്ങള്‍ക്കും മറ്റുനിര്‍വാഹങ്ങളില്ലായിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ അവര്‍ വളരെ സാവധാനം ചില്ലു ഭരണിയുടെ അടപ്പ് പാതിയോളം തുറന്നുവെച്ച് അതിലേക്ക് തന്നെ വീണ്ടും തന്റെ കണ്ണുകള്‍ ഇറക്കിവെച്ചു. അവരുടെ കണ്ണുകളില്‍ പരിധികളില്ലാത്ത സ്‌നേഹമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. പാതിയോളം തുറന്നുകൊടുത്ത വിടവിലൂടെ ശലഭങ്ങള്‍ മെല്ലെ പുറത്തേക്ക് വന്നു. വരിവരിയായി വായുവില്‍ വട്ടം കറങ്ങി പുറത്തുകടക്കുമ്പോള്‍ ഭരണിയില്‍ നിന്നുള്ള അവയുടെ ഒഴുക്കിന് ഒരന്ത്യമുണ്ടായിരുന്നില്ല. ശലഭങ്ങളെ മുഴുവനായി സ്വതന്ത്രമാക്കിയതോടെ ചില്ലു ഭരണി അതേ തട്ടിലേക്ക് തിരിച്ചുവെച്ച് അവര്‍ നേരത്തെ നിന്നിടത്തേക്ക് തന്നെ മടങ്ങിവന്നു. ഓരോ ശലഭവും ഒന്നിനെ പിറകെ ഒന്നായി പുറത്തേക്ക് ഒഴുകിപ്പോയി. മഴ കഴിഞ്ഞുള്ള വെയില്‍ അവരുടെ ചിറകുകളില്‍ പ്രകാശം കൊണ്ട് പൊട്ടുകുത്തി. എന്നാല്‍ ഒരു ശലഭം മാത്രം എവിടെയും പോകാതെ അകത്തുതന്നെ ചുറ്റിപ്പറ്റി നിന്നു. സാവധാനത്തില്‍ ചിറകുകള്‍ ഒതുക്കിക്കൊണ്ട് അത് ജനല്‍ കമ്പിയില്‍ വന്നിരുന്നു. അയ്യപ്പന്റെ കണ്ണില്‍ ചിറകുകളുടെ എല്ലാ സൗന്ദര്യവും ഇറക്കിവെച്ചുകൊണ്ട് ഒരിട അനങ്ങാതിരുന്നു. ഒടുക്കം വായുവിലേക്ക് ഒന്നുകൂടി ഉയര്‍ന്ന ശലഭം വളരെ പെട്ടെന്ന് അയ്യപ്പന്റെ കീശയിലേക്ക് ഊളിയിട്ടു. തെങ്ങിന്‍ വളപ്പ് കഴിയുന്നെടം വരെ അവന്‍ കീശയ്ക്ക് മേലെ ബലം കൊടുക്കാതെ അമര്‍ത്തിപ്പിടിച്ച കൈപ്പത്തി ഒരിട അനക്കിയില്ല. ഓരോ കാല്‍വെപ്പിലും അവന്റെ ചുവട്ടില്‍ നിന്നും എത്രയോ ശലഭങ്ങള്‍ ഉയരുന്നുണ്ടായിരുന്നു.

Similar News