സ്‌കൂട്ടര്‍ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

ട്യൂഷന്‍ ക്ലാസിന് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം;

Update: 2025-11-06 05:09 GMT

കുമ്പള : സ്‌കൂട്ടര്‍ മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ ക്ലാസിന് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടം. മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കൊടിയമ്മ പൂക്കട്ടയില്‍ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.

രണ്ട് വിദ്യാര്‍ത്ഥിനികളെ കുമ്പളയിലെ സ്വകാര്യാസ്പത്രിയിലും മറ്റൊരു വിദ്യാര്‍ത്ഥിനിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു.

Similar News