നിര്‍ത്തിയിട്ട ടോറസ് ലോറിയില്‍ മറ്റൊരു ടോറസ് ഇടിച്ചു; കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് മണിക്കൂറുകള്‍ക്ക് ശേഷം

ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു;

Update: 2025-05-22 04:25 GMT

കുമ്പള: നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു. അകത്ത് കുടുങ്ങിയ ഡ്രൈവറെ രണ്ട് മണിക്കൂറിന് ശേഷം ലോറിയുടെ മുന്‍ വശത്തെ ഒരു ഭാഗം പൊളിച്ച് മാറ്റിയതിന് ശേഷം പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെ ആറര മണിയോടെ മൊഗ്രാലിലാണ് അപകടം.

ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ജില്ലിയുമായി നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ അതേ കമ്പനിയുടെ ജില്ലിയുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായി തകരുകയും ഡ്രൈവര്‍ അകത്ത് കുടുങ്ങുകയുമായിരുന്നു.

ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ് സ് സംഘവും കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ പണിപ്പെട്ട് ലോറിയുടെ മുന്‍ വശം പൊളിച്ചുമാറ്റിയതിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Similar News