ദീപാവലി ആഘോഷത്തിനായി സൂക്ഷിച്ച 4500 കിലോയിലധികം പടക്കം പൊലീസ് പിടികൂടി
അനന്തപുരം ഇന്റസ്ട്രിയല്‍ ഫാക്ടറിയില്‍ നിന്നാണ് പടക്കം പിടിച്ചെടുത്തത്;
By : Online correspondent
Update: 2025-10-17 04:19 GMT
കുമ്പള: ദീപാവലിക്ക് പൊട്ടിക്കാനായി സൂക്ഷിച്ച 4500 കിലോയിലധികം പടക്കം പൊലീസ് പിടികൂടി. അനന്തപുരം ഇന്റസ്ട്രിയല്‍ ഫാക്ടറിയില്‍ നിന്നാണ് പടക്കം പിടിച്ചെടുത്തത്. നിയമപരമായി അനുവദിച്ചതിലും അധികം പടക്കം സൂക്ഷിച്ചതിന് നസീമ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
നസീമക്ക് പടക്കം വില്‍പ്പന നടത്താനുള്ള ലൈസന്‍സുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. വിഷുവിനും ദീപാവലിക്കും ഇവിടെ അളവിലധികം പടക്കം സൂക്ഷിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.