പുഴയില്‍ മുക്കിവെച്ച 6 മണല്‍ നിറച്ച തോണികളും 200 ചാക്ക് മണലും പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു
രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് നടപടി.;
By : Online correspondent
Update: 2025-05-06 05:50 GMT
കുമ്പള: പുഴയില്‍ മുക്കി വെച്ച ആറ് മണല്‍ തോണികളും 200 ചാക്ക് മണലും കുമ്പള പൊലീസ് ജെ.സി.ബി. ഉപയോഗിച്ച് തകര്‍ത്തു. മൊഗ്രാല്‍ കൊപ്പളത്ത് പുഴയില്‍ ഒളിപ്പിച്ചുവെച്ച തോണികളാണ് നശിപ്പിച്ചത്. പുഴയുടെ സമീപത്തായി വില്‍പ്പനക്ക് വെച്ച 200 ചാക്ക് മണലും തകര്‍ത്തു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് നടപടി.
ജില്ലാ പൊലീസ് സൂപ്രണ്ട് ബി.വി.വിജയഭാരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്. പി.സുനില്‍ കുമാര്‍, കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാര്‍, പ്രൊബേഷണല്‍ എസ്.ഐ. ആനന്ദ കൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. മനോജ് എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഴിമുഖത്ത് പുഴയില്‍ ഒളിപ്പിച്ച് വെച്ച തോണികള്‍ തകര്‍ത്തത്.