യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍
ബേളയിലെ അക്ഷയ് കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-10-07 05:11 GMT
സീതാംഗോളി: സംഘട്ടനത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേളയിലെ അക്ഷയ് കുമാറിനെ(47)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ അനില്‍ കുമാറിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ അക്ഷയ് കുമാര്‍ മുഖ്യപ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അനിലിനെ തുളച്ചു കയറിയ കത്തിയുമായി കുമ്പളയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ വഴി കത്തി പുറത്തെടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.