നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച എട്ടു ടണ്‍ മണല്‍ പിടികൂടി
മൊഗ്രാല്‍ കെ.കെ. പുറം അഴിമുഖത്ത് നിന്ന് മോഷ്ടിച്ച് കടത്തി ക്കൊണ്ടുവന്ന മണലാണ് പിടികൂടിയത്;
By : Online correspondent
Update: 2025-10-06 05:23 GMT
കുമ്പള: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സുക്ഷിച്ച എട്ടു ടണ്‍ മണല്‍ കുമ്പള പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കുമ്പള പൊലീസ് തിരിയുന്നു. മൊഗ്രാല്‍ കെ.കെ. പുറം അഴിമുഖത്ത് നിന്ന് മോഷ്ടിച്ച് കടത്തി ക്കൊണ്ടുവന്ന മണലാണ് നിര്‍മ്മാണത്തിരിക്കുന്ന വീട്ടില്‍ നിന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
സര്‍ക്കാര്‍ സ്ഥലത്ത് നിന്ന് മണല്‍ കടത്തിക്കൊണ്ട് വന്നതിന് അബ്ദുല്‍ ഗഫൂര്‍ എന്നയാള്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. മണല്‍ കടത്തിനെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് അടുത്തിടെ മണല്‍ കടത്ത് കുറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ്.