മൊഗ്രാല്‍പുത്തൂര്‍: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് നഗറിലെ പുള്ളി ഷാഫിയുടെയും പരേതയായ ബീവിയുടെയും മകന്‍ മാഹിന്‍(45) ആണ് മരിച്ചത്. മാഹിനെ ഞായറാഴ്ച ഉച്ച മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചുവരികയായിരുന്നു. കാസര്‍കോട് പൊലീസിലും പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അറഫാത്ത് നഗറിലെ പൊതുകിണറില്‍ മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം രാത്രിയോടെ ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ച ശേഷം ഒമ്പത് മണിയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. ഭാര്യ: മൈമൂന. മക്കള്‍: ഫാത്തിമ, ഫര്‍ഹാന്‍. സഹോദരന്‍: അഷ്‌റഫ്.