സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ടിക്കറ്റ് ഉപകരണവും ഫോണും എറിഞ്ഞുതകര്‍ത്തു

Update: 2026-01-02 09:24 GMT

കുമ്പളയില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം

കുമ്പള: സമയത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. ടിക്കറ്റ് ഉപകരണവും മൊബൈല്‍ ഫോണും എറിഞ്ഞുതകര്‍ത്തു. ഇന്ന് രാവിലെ കുമ്പള-ബദിയടുക്ക റോഡില്‍ ബസ് ഷെല്‍ട്ടറിലാണ് സംഭവം. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ ബസും അതേ ഭാഗത്തേക്ക് പോകുന്ന കര്‍ണ്ണാടക ട്രാന്‍സ് പോര്‍ട്ട് ബസും കുമ്പളയിലെത്തിയപ്പോള്‍ സ്വകാര്യ ബസിന് നേരെ നിര്‍ത്തുകയും ഇതിനിടെ സമയത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ കയ്യാങ്കളിയിലേര്‍പ്പെടുകയുമായിരുന്നു. സംഘട്ടനത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ കര്‍ണാടക ബസിന്റെ കണ്ടക്ടറുടെ ടിക്കറ്റ് ഉപകരണവും ഡ്രൈവറുടെ മൊബൈല്‍ ഫോണും എറിഞ്ഞു തകര്‍ത്തുവെന്നാണ് പരാതി. കുമ്പള പൊലീസെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.


Similar News