കുമ്പളയില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി മാറ്റി രണ്ട് ചാക്ക് കുരുമുളക് കവര്‍ന്നതായി പരാതി
കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി;
By : Online correspondent
Update: 2025-04-30 05:16 GMT
കുമ്പള: കുമ്പളയില്‍ മലഞ്ചരക്ക് കടയുടെ ഷട്ടര്‍ അടര്‍ത്തി മാറ്റി രണ്ട് ചാക്ക് കുരുമുളക് കവര്‍ന്നതായി പരാതി. കുമ്പള മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ കളത്തൂരിലെ യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള കെ.എം.വി ട്രേഡേഴ് സിന്റെ ഷട്ടര്‍ അടര്‍ത്തിമാറ്റിയാണ് 85,000 രൂപ വില മതിക്കുന്ന കുരുമുളക് കവര്‍ന്നത്.
വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. ബുധനാഴ്ച രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഉച്ചയോടെ പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.