വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി കുമ്പളയില്‍ പിടിയില്‍
അറസ്റ്റ് ചെയ്തത് കുമ്പള അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം;
By : Online correspondent
Update: 2025-05-13 04:51 GMT
കുമ്പള: വില്‍പ്പനക്ക് കൊണ്ടുവന്ന 40 ഗ്രാം കഞ്ചാവുമായി അസം സ്വദേശി കുമ്പളയില്‍ പൊലീസ് പിടിയിലായി. അസം സ്വദേശി റാവുല്‍ അമീനെ(38)യാണ് കുമ്പള അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കുമ്പള അനന്തപുരത്ത് പൊലീസ് പരിശോധനക്കിടെയാണ് റാവുല്‍ അമീന്‍ പിടിയിലായത്. ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.