ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസ്
പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോയ കാറിനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.;
By : Online correspondent
Update: 2025-05-08 06:10 GMT
കുമ്പള: ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് കുമ്പള പൊലീസ് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തു. മുളിയടുക്കയിലെ അബ് ദുല്‍ റഷീദിന്റെ പരാതിയിലാണ് കേസ്.
ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള ചര്‍ച്ചിന് സമീപത്ത് വെച്ച് ഫോര്‍ച്യൂണര്‍ കാറിലെത്തിയ നാലംഗ സംഘം റഷീദിനെ കാറില്‍ കയറ്റി സീതംഗോളി ഭാഗത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയും പൊലീസ് പിന്തുടര്‍ന്നതറിഞ്ഞ സംഘം റഷീദിനെ സീതാംഗോളിയില്‍ വെച്ച് വിട്ടയച്ചതിന്ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. പ്രതികള്‍ക്കും തട്ടിക്കൊണ്ടുപോയ കാറിനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.