റീല്‍സ് ചിത്രീകരണത്തിന് വേണ്ടി തൂങ്ങി മരണം അഭിനയിക്കുന്നതിനിടെ കയര്‍ മുറുകി യുവാവ് മരിച്ചു

Update: 2026-01-10 06:28 GMT

കുമ്പള: മൊബൈലില്‍ റീല്‍സ് ചിത്രീകരണത്തിന് വേണ്ടി തൂങ്ങി മരണം അഭിനയിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ മുറുകി യുവാവ് മരിച്ചു. ആരിക്കാടി കുന്നില്‍ ഗ്രൗണ്ടിന് സമീപത്തെ ബാബുവിന്റെയും സുമതിയുടെയും മകന്‍ സന്തോഷ് (30) ആണ് മരിച്ചത്. സന്തോഷ് ഇന്നലെ രാത്രി 10 മണിക്ക് മൊബൈല്‍ ഫോണില്‍ ആദ്യം ഡെമ്മിയായി തൂങ്ങി മരിക്കുന്ന വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. സുഹൃത്തുക്കള്‍ പിന്നീട് സന്തോഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും മറുപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ സന്തോഷിന്റെ സഹോദരനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. സഹോദരന്‍ സന്തോഷിന്റെ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കിയപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വീട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കയറി നോക്കിയപ്പോള്‍ മുറിയുടെ മുകളിലെ കൊളുത്തില്‍ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടു. പിന്നീട് മുറി പരിശോധിച്ചപ്പോഴാണ് തെര്‍മോക്കോള്‍ വെച്ച് തൂങ്ങി മരണം അഭിനയിക്കുന്നതിനിടെ തെര്‍മോക്കോള്‍ പൊട്ടി പൊളിയുകയും കഴുത്തില്‍ കയര്‍ മുറുകി മരണം സംഭവിക്കുകയും ചെയ്തെന്ന് മനസിലായത്.

Similar News