കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയില്‍
നായാട്ടിനിടെ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം;
By : Online correspondent
Update: 2025-11-16 07:08 GMT
കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശി സിജോ(37) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. നായാട്ടിനിടെ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ട് സിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് സിജോയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.