തൃശൂര്‍: പുതുവര്‍ഷം ആശംസിക്കാത്തതിന് തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ യുവാവിന് കുത്തേറ്റു. കുത്തേറ്റ ആറ്റൂര്‍ സ്വദേശി സുഹൈബിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഷാഫിയെ അറസ്റ്റ് ചെയ്തു. ബസ് സ്‌റ്റോപ്പില്‍ ഷാഫിയും സംഘവും ഇരിക്കുകയായിരുന്നു. എന്നാല്‍ ഷാഫി ഒഴികെ മറ്റെല്ലാവര്‍ക്കും സുഹൈബ് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നെന്നും ഷാഫിയോട് പറയാതിരുന്നതാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നുമാണ് വിവരം.നേരത്തെ കഞ്ചാവുകേസില്‍ പ്രതിയായിരുന്നു ഷാഫി